Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Election Commissioner

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കെതിരേ വീണ്ടും പ്രതിപക്ഷ നീക്കം

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് നീ​​​ക്കാൻ വീ​​​ണ്ടും പ്ര​​​തി​​​പ​​​ക്ഷ​​​ശ്ര​​​മം. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ർ​​​ട്ടി​​​ക​​​ൾ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച നോ​​​ട്ടീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ത​​​ള്ളി​​​യ​​​തോ​​​ടെ​​​യാ​​​ണു വീ​​​ണ്ടും ശ്ര​​​മം ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ്, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ്, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി, ഡി​​​എം​​​കെ തു​​​ട​​​ങ്ങി​​​യ ക​​​ക്ഷി​​​ക​​​ൾ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.

200 എം​​​പി​​​മാ​​​രു​​​ടെ ഒ​​​പ്പു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു നീ​​​ക്കം. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ലോ​​​ക്സ​​​ഭ​​​യി​​​ൽ 131-ാം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ൽ​​​കി​​​യ​​​താ​​​യാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​തി​​​ന്‍റെ​​​കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ വീ​​​ണ്ടും നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നി​​​ഷ്പ​​​ക്ഷ​​​ത പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഴി​​​മ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡാ​​​റ്റ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​ൽ സു​​​താ​​​ര്യ​​​ത പു​​​ല​​​ർ​​​ത്താ​​​തി​​​രി​​​ക്കു​​​ക, പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു​​​ പു​​​റ​​​മെ ബി​​​ഹാ​​​ർ പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​ല​​​ർ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശം ന​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ആ​​​ദ്യ നോ​​​ട്ടീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ത​​​ള്ളി​​​യ​​​ത്.

Latest News

Corehub Up